Short Vartha - Malayalam News

കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട കലഞ്ഞൂരില്‍ കടുവ ഇറങ്ങിയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. പാക്കണ്ടം സ്വദേശികളായ ആത്മജ്(20), അരുണ്‍ മോഹനന്‍(32), ഹരിപ്പാട് നങ്യാര്‍കുളങ്ങര സ്വദേശി ആദര്‍ശ് (27) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കലഞ്ഞൂര്‍ പാക്കണ്ടത്ത് കടുവയിറങ്ങിയെന്ന അടിക്കുറിപ്പോടെ, വാഹനത്തിന്റെ ഹെഡ് ലൈറ്റ് വെളിച്ചത്തില്‍ കടുവ വഴിവക്കില്‍ നില്‍ക്കുന്ന ചിത്രമാണ് സംഘം പ്രചരിപ്പിച്ചത്.