Short Vartha - Malayalam News

തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ട് മരണം. തിരുവല്ല തുകലശേരി വേങ്ങശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. വേങ്ങല്‍ മുണ്ടകം റോഡില്‍ ഒരുമണിയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. പോലീസ് പട്രോളിങ്ങിനിടെയാണു കാര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.