Short Vartha - Malayalam News

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ഭട്ട് റോഡില്‍ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയെങ്കിലും ഡ്രൈവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ വരികയായിരുന്നു. ഡ്രൈവര്‍ക്ക് പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഡോര്‍ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങുകയായിരുന്നു. പിന്നീട് ഉഗ്ര ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.