Short Vartha - Malayalam News

കോന്നിയില്‍ മുഴക്കം കേട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് കളക്ടര്‍

കോന്നിയില്‍ മുഴക്കം കേട്ടതായി എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്കെതിരേയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. കോന്നി താലൂക്കില്‍ കോന്നി താഴം വില്ലേജില്‍ വെട്ടൂര്‍ എന്ന സ്ഥലത്ത് രാവിലെ ഒരു മുഴക്കം കേട്ടു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ നടത്തിയ അന്വേഷണത്തില്‍ ഇപ്രകാരം ഒരു മുഴക്കം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.