Short Vartha - Malayalam News

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നാലുവയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട തുലാപ്പള്ളിയിലാണ് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കവും വളവും ഉള്ള മേഖലയില്‍ വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയലേക്ക് മാറ്റി.