Short Vartha - Malayalam News

ആറന്മുള ഉത്രട്ടാതി ജലമേള; കോയിപ്രത്തിനും കോറ്റാത്തൂരിനും മന്നം ട്രോഫി

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ കോയിപ്രവും കോറ്റാത്തൂര്‍-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി. എ ബാച്ചില്‍ കോയിപ്രവും ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടിയും മന്നം ട്രോഫിയില്‍ മുത്തമിട്ടു. ആറന്മുളയില്‍ ഇത് ആദ്യമായാണ് നെഹ്‌റുട്രോഫി മാതൃകയില്‍ സമയത്തിന് അടിസ്ഥാനത്തില്‍ ഫൈനല്‍ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്. എ, ബി ബാച്ചുകളിലായി 49 വള്ളങ്ങല്‍ മത്സരത്തിനിറങ്ങി.