Short Vartha - Malayalam News

കനത്ത മഴ; ആലപ്പുഴയില്‍ ശിക്കാര ബോട്ടുകളുടെയും മറ്റ് ചെറുവള്ളങ്ങളുടെയും സര്‍വീസ് നിര്‍ത്തി വച്ചു

ഇനിയൊരു അറിപ്പുണ്ടാവുന്നത് വരെ സര്‍വീസ് നടത്തരുതെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവി, DTPC സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, LSGD ജോയന്റ് ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.