Short Vartha - Malayalam News

പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ടയിലെയും വയനാട്ടിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അതേസമയം വയനാട്ടില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും PSC പരീക്ഷകള്‍ക്കും അവധി ബാധകമല്ല. വയനാട് നാളെ ഓറഞ്ച് അലര്‍ട്ടാണ്. അടുത്ത മൂന്നു ദിവസംവരെ സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.