Short Vartha - Malayalam News

ചില ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ ‘എമര്‍ജന്‍സി’ റിലീസ് ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ്

സമിതി നിര്‍ദേശിക്കുന്ന ചില ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ കങ്കണ റണാവത്തിന്റെ 'എമര്‍ജന്‍സി' ചിത്രം റിലീസ് ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് 'എമര്‍ജന്‍സി'യുടെ സഹനിര്‍മ്മാതാവായ സീ സ്റ്റുഡിയോസ് നല്‍കിയ ഹര്‍ജിയിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രതികരണം. നേരത്തെ സെപ്തംബര്‍ 6 നാണ് ചിത്രത്തിന്റെ റിലീസ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ സിനിമയില്‍ തങ്ങളുടെ സമുദായത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സിഖ് സംഘടനകള്‍ പ്രതിഷേധം നടത്തിയതോടെയാണ് എമര്‍ജന്‍സ് റിലീസ് അനിശ്ചിതത്വത്തിലായത്.