Short Vartha - Malayalam News

കങ്കണ റണാവത്തിന്റെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

ബോളിവുഡ് നടിയും BJP ലോക്സഭാ MPയുമായ കങ്കണ റണാവത്തിന് ഹിമാചല്‍പ്രദേശ് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്റെ നാമനിര്‍ദേശ പത്രിക അന്യായമായി നിരസിച്ചെന്ന കിന്നൗര്‍ സ്വദേശി ലായക് റാം നേഗിയുടെ ഹര്‍ജിയിലാണ് നടപടി. സംഭവത്തില്‍ കങ്കണ ഓഗസ്റ്റ് 21നകം മറുപടി നല്‍കണമെന്ന് ജസ്റ്റിസ് ജ്യോത്സന റേവാള്‍ ആവശ്യപ്പെട്ടു. ഹിമാചലിലെ മാണ്ഡി ലോക്സാ മണ്ഡലത്തില്‍ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കങ്കണ വിജയിച്ചത്.