Short Vartha - Malayalam News

കങ്കണയുടെ ‘എമർജൻസി’ റിലീസ് അനിശ്ചിതത്വത്തിൽ

BJP എംപിയും നടിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന എമർജൻസി എന്ന ചിത്രത്തിന്റെ റിലീസ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് അനിശ്ചിതത്വത്തിലായത്. അടിയന്തരവസ്ഥ പശ്ചാത്തലമായി ഒരുക്കിയ ചിത്രത്തിൽ സിഖ് മതത്തെ മോശമായാണ് ചിത്രീകരിക്കുന്നതെന്നും പ്രദർശനം പൂർണമായി തടയണമെന്നും ആവശ്യപ്പെട്ട് സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ പരാതിയുമായി രംഗത്തെത്തിക്കുന്നു. ചിത്രത്തിൽ ഇന്ദിരാ​ഗാന്ധിയായാണ് കങ്കണയെത്തുന്നത്. നിരവധി തവണ റിലീസ് തീയതി മാറ്റിയ ‘എമർജൻസി’ സെപ്റ്റംബർ ആറിന് റിലീസ് ചെയ്യാനാണ് ഒടുവിൽ നിശ്ചയിച്ചിരുന്നത്. അടിയന്തരവസ്ഥയെ പ്രമേയമാക്കി വരുന്ന ആദ്യത്തെ സിനിമയല്ല തന്റേതെന്നും മധൂർ ഭണ്ഡാർക്കറുടെ ഇന്ദു സർക്കാർ, മേഘ്ന ​ഗുൽസാറിന്റെ സാം ബഹാദൂർ എന്നിവ അടിയന്തരവസ്ഥയെ പശ്ചാതലമാക്കി വന്നതാണെന്നും കങ്കണ പ്രതികരിച്ചു. ആദ്യം ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്നും ചിലർ നൽകിയ പരാതിയെ തുടർന്ന് അത് റദ്ദാക്കിയതാണെന്നും കങ്കണ കൂട്ടിച്ചേർത്തു.