Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വിജയമുറപ്പിച്ച് കങ്കണ

ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തിലാണ് NDA സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിങ്ങിനെതിരെ 72,000ലധികം വോട്ടുകള്‍ക്കാണ് കങ്കണ മുന്‍പിലുളളത്. നരേന്ദ്ര മോദിയുടെ പേരിലാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ജനങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ ഫലമാണ് മൂന്നാം തവണയും NDA സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നതെന്നും കങ്കണ പറഞ്ഞു.