Short Vartha - Malayalam News

കങ്കണ റണാവത്തിനെ CISF ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന് പരാതി

ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡ് വിമാനത്താവളത്തിൽ വെച്ച് നിയുക്ത BJP എംപിയും നടിയുമായ കങ്കണ റണാവത്തിനെ സുരക്ഷ പരിശോധനക്കിടെ CISF വനിതാ കോൺസ്റ്റബിൾ മുഖത്തടിച്ചു. കുൽവീന്ദർ കൗർ എന്ന ഉദ്യോഗസ്ഥയാണ് കങ്കണയുടെ മുഖത്തടിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കർഷകരെ അപമാനിച്ചതിനാണ് മർദ്ദിച്ചതെന്നു ഉദ്യോഗസ്ഥ പറഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥയെ CISF സസ്‌പെൻഡ് ചെയ്തു.