Short Vartha - Malayalam News

കങ്കണയെ തല്ലിയ CISF ഉദ്യോഗസ്ഥ അറസ്റ്റിൽ

നടിയും MP യുമായ കങ്കണ റണാവത്തിനെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ച് മുഖത്തടിച്ച CISF വനിതാ കോൺസ്റ്റബിൾ കുല്‍വീന്ദര്‍ കൗറിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ CISF കുൽവീന്ദർ കൗറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. കർഷകരെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പ്രസ്താവനയെ തുടർന്നാണ് അടിച്ചതെന്ന് കുൽവീന്ദർ കൗർ വിശദീകരണം നൽകി. അതേസമയം കുൽവീന്ദർ കൗറിന് പിന്തുണയുമായി വിവിധ കർഷക സംഘടനകൾ രംഗത്തെത്തി.