Short Vartha - Malayalam News

കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക്

രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് BJP. സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർത്ഥികളുടെ പേരും BJP പ്രഖ്യാപിച്ചു. അസമില്‍ നിന്ന് രഞ്ജന്‍ ദാസും രാമേശ്വര്‍ തേലിയും മത്സരിക്കും. ബിഹാറില്‍ മനൻ കുമാര്‍ മിശ്ര, മഹാരാഷ്ട്രയില്‍ ധൈര്യശീൽ പട്ടേല്‍, രാജസ്ഥാനില്‍ സര്‍ദാര്‍ രവനീത് സിംഗ് ബിട്ടു, ഹരിയാനയില്‍ കിരണ്‍ ചൗധരി, ത്രിപുരയില്‍ രജീബ് ഭട്ടാചാരി, ഒഡീഷയില്‍ മമത മൊഹന്ത എന്നിവരാണ് BJP സ്ഥാനാര്‍ത്ഥികൾ.