Short Vartha - Malayalam News

ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ രാജ്യസഭയിലേക്ക്

കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ രാജ്യസഭയിലേക്കെത്തിയത്. ജോർജ് കുര്യൻ ഉൾപ്പെടെ 12 പേരാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. BJP യുടെ 9 അംഗങ്ങളും സഖ്യകക്ഷികളായ NCP, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയിൽ നിന്ന് ഓരോരുത്തരും കോൺഗ്രസിന്റെ ഒരംഗവുമാണ് രാജ്യസഭയിലേക്കെത്തിയത്. ഇതോടെ രാജ്യസഭയിലെ BJP യുടെ അംഗസംഖ്യ 96 ലേക്കും NDA യുടെ അംഗസംഖ്യ 112 ലേക്കും എത്തി. 245 അംഗ രാജ്യസഭയില്‍ നിലവില്‍ എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.