Short Vartha - Malayalam News

BJP യെ പിന്തുണയ്ക്കില്ലെന്ന് BJD

BJP യെ ഇനി പിന്തുണയ്ക്കില്ലെന്ന് ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ ബിജു ജനതാദൾ (BJD). പാർട്ടിയുടെ 9 രാജ്യസഭാ MP മാരുമായി കൂടിക്കാഴ്ച നടത്തിയ നവീൻ പട്‌നായിക് പാർലമെന്റിൽ ശക്തമായ പ്രതിപക്ഷമായി തുടരുമെന്ന് അറിയിച്ചു. മോദി സർക്കാരിന്റെ കഴിഞ്ഞ രണ്ട് ടേമുകളിലും വിവാദമായ പല ബില്ലുകൾക്കും BJD പിന്തുണ നൽകിയിരുന്നു. ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ BJD യെ തകർത്ത് BJP അധികാരത്തിലേറിയിരുന്നു. ഇതിന് പിന്നാലെയാണ് MP മാരുമായി കൂടിക്കാഴ്ച നടത്തി BJP ക്ക് പിന്തുണ നൽകില്ലെന്ന് BJD അധ്യക്ഷൻ നവീൻ പട്‌നായിക് അറിയിച്ചത്.