Short Vartha - Malayalam News

NDAയുമായി സഖ്യമില്ല; ലോക്സഭാ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ച് BJD

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒമ്പത് സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഒഡീഷയിലെ ഭരണകക്ഷിയായ BJD (ബിജു ജനതാദള്‍) പ്രഖ്യാപിച്ചത്. ഒഡീഷയില്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് BJP പ്രഖ്യാപിച്ചതിന് പിന്നാലെയാണ് BJDയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. മേയ് 1, 20, 25, ജൂണ്‍ 1 തീയതികളില്‍ നാല് ഘട്ടങ്ങളിലായി ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുക.