Short Vartha - Malayalam News

ബംഗ്ലാദേശ് സംഘര്‍ഷം; ഒഡീഷ തീരത്ത് സുരക്ഷ ശക്തമാക്കി

ബംഗ്ലാദേശ് പൗരന്മാരുടെ അനധികൃത പ്രവേശനം തടയാന്‍ 480 കിലോമീറ്റര്‍ തീരപ്രദേശത്ത് സുരക്ഷ ശക്തമാക്കി ഒഡീഷ സര്‍ക്കാര്‍. ബംഗ്ലാദേശില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ബംഗ്ലാദേശ് തീരത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള ആളുകള്‍ നിയമവിരുദ്ധമായി ചെറിയ ബോട്ടുകള്‍ ഉപയോഗിച്ച് ഒഡീഷയിലേക്ക് പ്രവേശിക്കുന്നുണ്ട്. നിരവധി ക്രിമിനല്‍ സംഘങ്ങളും ജയിലില്‍ നിന്ന് പുറത്തിറങ്ങിയതായി അറിയുന്നു. ഇക്കൂട്ടരുടെ പ്രവേശനം തടയുകയാണ് മുന്‍ഗണനയെന്നും അധികൃതര്‍ അറിയിച്ചു.