Short Vartha - Malayalam News

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ചുള്ള നിർദേശങ്ങൾ രൂപീകരിക്കുന്നതിനായി സമിതിയെ നിയോഗിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുമെന്നും ഉറപ്പ് നൽകി. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ഫോര്‍ഡ), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) പ്രതിനിധികള്‍ ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും ജോലി പുനഃരാരംഭിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.