Short Vartha - Malayalam News

മലപ്പുറം SPയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി.വി. അന്‍വര്‍ MLA

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരവുമായി പി.വി. അന്‍വര്‍ MLA. SP ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുക, പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം SPക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുക, ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന SPയുടെ അഹങ്കാരം അവസാനിപ്പിക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് MLAയുടെ കുത്തിയിരിപ്പ് പ്രതിഷേധം.