മന്മോഹന് സിംഗ് ഉള്‍പ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും
മുന്‍ പ്രധാന മന്ത്രി മന്മോഹന് സിംഗിന്റെ 33 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിനാണ് തീരശ്ശീല വീഴുന്നത്. രാജസ്ഥാനില്‍ നിന്ന് അദ്ദേഹത്തിന് പകരം സോണിയാ ഗാന്ധിയാണ് ഇക്കുറി രാജ്യസഭയിലെത്തുക. പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കാലാവധി ഇന്ന് അവസാനിക്കും. രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്, ധര്‍മേന്ദ്ര പ്രധാന്, മന്‍സുഖ് മാണ്ഡവ്യ, പുര്‍ഷോത്തം രൂപാല, നാരായണ്‍ റാണെ, എല്‍ മുരുകന് എന്നീ ഏഴ് കേന്ദ്രമന്ത്രിമാരുടെ രാജ്യസഭയിലെ കാലാവധി ഇന്നലെ അവസാനിച്ചു.
Related News
ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ രാജ്യസഭയിലേക്ക്
കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ രാജ്യസഭയിലേക്കെത്തിയത്. ജോർജ് കുര്യൻ ഉൾപ്പെടെ 12 പേരാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. BJP യുടെ 9 അംഗങ്ങളും സഖ്യകക്ഷികളായ NCP, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയിൽ നിന്ന് ഓരോരുത്തരും കോൺഗ്രസിന്റെ ഒരംഗവുമാണ് രാജ്യസഭയിലേക്കെത്തിയത്. ഇതോടെ രാജ്യസഭയിലെ BJP യുടെ അംഗസംഖ്യ 96 ലേക്കും NDA യുടെ അംഗസംഖ്യ 112 ലേക്കും എത്തി. 245 അംഗ രാജ്യസഭയില്‍ നിലവില്‍ എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
BJP യെ പിന്തുണയ്ക്കില്ലെന്ന് BJD
BJP യെ ഇനി പിന്തുണയ്ക്കില്ലെന്ന് ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിൻ്റെ ബിജു ജനതാദൾ (BJD). പാർട്ടിയുടെ 9 രാജ്യസഭാ MP മാരുമായി കൂടിക്കാഴ്ച നടത്തിയ നവീൻ പട്നായിക് പാർലമെന്റിൽ ശക്തമായ പ്രതിപക്ഷമായി തുടരുമെന്ന് അറിയിച്ചു. മോദി സർക്കാരിന്റെ കഴിഞ്ഞ രണ്ട് ടേമുകളിലും വിവാദമായ പല ബില്ലുകൾക്കും BJD പിന്തുണ നൽകിയിരുന്നു. ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ BJD യെ തകർത്ത് BJP അധികാരത്തിലേറിയിരുന്നു. ഇതിന് പിന്നാലെയാണ് MP മാരുമായി കൂടിക്കാഴ്ച നടത്തി BJP ക്ക് പിന്തുണ നൽകില്ലെന്ന് BJD അധ്യക്ഷൻ നവീൻ പട്നായിക് അറിയിച്ചത്.
BJP യുടെ രാജ്യസഭാ നേതാവായി ജെ.പി. നദ്ദയെ തിരഞ്ഞെടുത്തു
ജെ.പി. നദ്ദ BJP യുടെ രാജ്യസഭാ നേതാവ്. രാജ്യസഭാ നേതാവ് ആയിരുന്ന പിയൂഷ് ഗോയല്‍ ഇത്തവണ ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് ഗോയല്‍ രാജ്യസഭാ നേതൃസ്ഥാനം ഒഴിഞ്ഞത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് ജെ.പി. നദ്ദ. BJP ദേശീയ അധ്യക്ഷനായ ജെ.പി. നദ്ദ കേന്ദ്രമന്ത്രിയായതോടെ പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കും എന്നാണ് റിപ്പോർട്ട്.
രാജ്യസഭാ സീറ്റ്: വിട്ടുവീഴ്ച ചെയ്ത് CPI(M)
കേരളത്തിൽ നിന്ന് ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കും LDF ൽ നിന്ന് CPI യും കേരള കോൺഗ്രസ് എമ്മും മത്സരിക്കും. LDF മുന്നണി യോഗത്തിലാണ് തീരുമാനം. രാജ്യസഭാ സീറ്റിനു വേണ്ടി കേരള കോൺഗ്രസ് CPI(M) ൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ജോസ് കെ മാണിയാകും കേരള കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥിയാവുക.
പൊതുപ്രസംഗത്തിന്റെ അന്തസ്സ് കളഞ്ഞ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി: ഡോ. മന്മോഹന് സിങ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം പതിവാക്കിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് രംഗത്തെത്തിയത്. ചില സമുദായങ്ങള്‍ക്കും പ്രതിപക്ഷത്തിനുമെതിരെ വിദ്വേഷം നിറഞ്ഞതും മാന്യമല്ലാത്തതുമായ വാക്കുകള്‍ പ്രയോഗിച്ച് അദ്ദേഹം പ്രധാനമന്ത്രി പദവിയുടെ അന്തസ്സ് കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.Read More
സോണിയ ഗാന്ധി രാജ്യസഭാ MP യായി സത്യപ്രതിജ്ഞ ചെയ്തു
രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ MP യായി ആണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലെത്തിയത്. സോണിയ ഗാന്ധി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങി 14 പേരാണ് ഇന്ന് രാജ്യസഭാ MP മാരായി സത്യപ്രതിജ്ഞ ചെയ്തത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 25 വർഷം ലോക്സഭാ MP യായിരുന്ന സോണിയ ഗാന്ധി ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്.