Short Vartha - Malayalam News

പൊതുപ്രസംഗത്തിന്റെ അന്തസ്സ് കളഞ്ഞ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി: ഡോ. മന്‍മോഹന്‍ സിങ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം പതിവാക്കിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രംഗത്തെത്തിയത്. ചില സമുദായങ്ങള്‍ക്കും പ്രതിപക്ഷത്തിനുമെതിരെ വിദ്വേഷം നിറഞ്ഞതും മാന്യമല്ലാത്തതുമായ വാക്കുകള്‍ പ്രയോഗിച്ച് അദ്ദേഹം പ്രധാനമന്ത്രി പദവിയുടെ അന്തസ്സ് കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ജനങ്ങള്‍ക്കായുള്ള കത്തിലാണ് അദ്ദേഹത്തിന്റെ ആരോപണം.