കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന് ചുമതലയേറ്റു
ഫിഷറീസ്, മൃഗസംരക്ഷണ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സഹമന്ത്രിയായിട്ടാണ് ജോര്‍ജ് കുര്യന് ചുമതലയേറ്റെടുത്തത്. തീരപ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കടലാക്രമണ ഭീഷണി നേരിടുന്ന മുതലപ്പൊഴി സന്ദര്‍ശിക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. രാവിലെ, കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റിരുന്നു.
Related News
ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ രാജ്യസഭയിലേക്ക്
കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ രാജ്യസഭയിലേക്കെത്തിയത്. ജോർജ് കുര്യൻ ഉൾപ്പെടെ 12 പേരാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. BJP യുടെ 9 അംഗങ്ങളും സഖ്യകക്ഷികളായ NCP, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയിൽ നിന്ന് ഓരോരുത്തരും കോൺഗ്രസിന്റെ ഒരംഗവുമാണ് രാജ്യസഭയിലേക്കെത്തിയത്. ഇതോടെ രാജ്യസഭയിലെ BJP യുടെ അംഗസംഖ്യ 96 ലേക്കും NDA യുടെ അംഗസംഖ്യ 112 ലേക്കും എത്തി. 245 അംഗ രാജ്യസഭയില്‍ നിലവില്‍ എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക്
രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് BJP. സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർത്ഥികളുടെ പേരും BJP പ്രഖ്യാപിച്ചു. അസമില്‍ നിന്ന് രഞ്ജന്‍ ദാസും രാമേശ്വര്‍ തേലിയും മത്സരിക്കും. ബിഹാറില്‍ മനൻ കുമാര്‍ മിശ്ര, മഹാരാഷ്ട്രയില്‍ ധൈര്യശീൽ പട്ടേല്‍, രാജസ്ഥാനില്‍ സര്‍ദാര്‍ രവനീത് സിംഗ് ബിട്ടു, ഹരിയാനയില്‍ കിരണ്‍ ചൗധരി, ത്രിപുരയില്‍ രജീബ് ഭട്ടാചാരി, ഒഡീഷയില്‍ മമത മൊഹന്ത എന്നിവരാണ് BJP സ്ഥാനാര്‍ത്ഥികൾ.
സുരേഷ് ഗോപി ഇനി കേന്ദ്ര സഹമന്ത്രി
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA സർക്കാരിൽ കേരളത്തിൽ നിന്നുള്ള ലോക്സഭാംഗമായ സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തൃശൂർ മണ്ഡലത്തിലെ MP യാണ് സുരേഷ് ഗോപി. BJP യുടെ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലേക്ക്
മൂന്നാം NDA സര്‍ക്കാരില്‍ നിന്ന് കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രിമാരാകുമെന്ന് റിപ്പോര്‍ട്ട്. BJP സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോര്‍ജ് കുര്യന്. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ ജോര്‍ജ് കുര്യന് പങ്കെടുത്തിരുന്നു. സുരേഷ് ഗോപിക്ക് ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകളില്‍ ഏതെങ്കിലുമൊന്ന് ലഭിക്കാനാണ് സാധ്യത.