Short Vartha - Malayalam News

ഡല്‍ഹിയിലെ ആശുപത്രിയിലെ തീപിടിത്തം; ആശുപത്രി ഉടമ അറസ്റ്റില്‍

ഡല്‍ഹിയിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം ഉണ്ടായതിന് പിന്നാലെ ഒളിവിലായിരുന്ന വിവേക് വിഹാറിലെ ബേബി കെയര്‍ ന്യൂബോണ്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ നവീന്‍ കിച്ചിയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ചു. പൊള്ളലേറ്റ അഞ്ചു കുഞ്ഞുങ്ങള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.