Short Vartha - Malayalam News

മണിപ്പൂര്‍ കലാപത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി CBI

ചുരാചന്ദ് പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ അക്രമികള്‍ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇവര്‍ അവിടെ ഉണ്ടായിരുന്ന ഒരു പോലീസ് വാഹനത്തില്‍ കയറി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. പോലീസിന്‍റെ ജിപ്‌സി വാഹനത്തില്‍ കയറിയ സ്ത്രീകൾ അക്രമികളില്‍ നിന്ന് രക്ഷിക്കൂ എന്ന് കരഞ്ഞ് പറഞ്ഞിട്ടും വാഹനത്തിന്റെ താക്കോൽ കളഞ്ഞുപോയി എന്നാണ് പോലീസുകാര്‍ മറുപടി നല്‍‌കിയതെന്ന് CBI കുറ്റപത്രത്തില്‍ പറയുന്നു. കലാപം നടന്ന ദിവസം പ്രദേശത്തെ വീടുകൾക്ക് തീയിട്ട ആൾക്കൂട്ടം നൂറു കണക്കിന് കുടുംബങ്ങളെ ആണ് ആക്രമിച്ചത്.