Short Vartha - Malayalam News

മണിപ്പൂരിൽ വീണ്ടും സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ രണ്ട് സായുധ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. കുന്നിൻ മുകളിൽ നിന്ന് താഴെയുള്ള ഗ്രാമത്തിലേക്ക് നടത്തിയ വെടിവെപ്പിൽ ഗ്രാമത്തിന് കാവല്‍ നിന്നിരുന്ന കുക്കി വിഭാഗത്തിലുയാളാണ് കൊല്ലപ്പെട്ടത്. തുടർന്ന് ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.