Short Vartha - Malayalam News

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സുരക്ഷ ശക്തമാക്കി

മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ മെയ്‌തേയ് സമുദായത്തില്‍പ്പെട്ട 59 കാരനായ കര്‍ഷകനെ അക്രമികള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തെത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളള ഗ്രാമവാസികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. കൊലപാതകത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിന് തീയിട്ടതായി പോലീസ് പറഞ്ഞു. അക്രമ സംഭവങ്ങള്‍ തടയുന്നതിനായി ജിരിബാമിലെ ജില്ലാ മജിസ്ട്രേറ്റ് പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.