Short Vartha - Malayalam News

വന്ദേഭാരത് എക്‌സ്പ്രസിന്റെ വേഗത കുറയ്ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

പ്രത്യേക റൂട്ടുകളില്‍ വന്ദേ ഭാരത്, ഗതിമാന്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ വേഗത 160 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി കുറയ്ക്കാനാണ് ഇന്ത്യന്‍ റെയില്‍വെ പദ്ധതിയിടുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. ശതാബ്ദി എക്‌സ്പ്രസിന്റെ 150ല്‍ നിന്നും 130 ആക്കി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്പീഡ് കുറയ്ക്കുന്നത് വഴി 25 മുതല്‍ 30 മിനിറ്റ് വരെ യാത്രാസമയം കൂടും. മണിക്കൂറില്‍ 130 കിലോ മീറ്റര്‍ വേഗതയിലാണ് ഈ ട്രെയിനുകള്‍ക്ക് കൂടുതല്‍ സുരക്ഷിതമായി ഓടാന്‍ സാധിക്കുകയെന്നാണ് റെയില്‍വേ സേഫ്റ്റി കമീഷണറുടെ വിലയിരുത്തല്‍.