Short Vartha - Malayalam News

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ മൂന്ന് മാസത്തിനകം സര്‍വീസ് തുടങ്ങും: റെയില്‍വേ മന്ത്രി

കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായെന്നും നിരവധി പുതുമകളോടെയാണ് ട്രെയിൻ എത്തുന്നതെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബെംഗളൂരുവിലെ BEML ൽ എത്തിയ മന്ത്രി കോച്ചുകൾ അടക്കം സന്ദർശിച്ച് വിലയിരുത്തൽ നടത്തി. ഓരോ ബെര്‍ത്തിലും റീഡിങ് ലൈറ്റ്, ചാര്‍ജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈല്‍ വയ്ക്കാനും മാസിക വയ്ക്കാനുമുള്ള സൗകര്യം, സ്നാക് ടേബിള്‍ തുടങ്ങിയവ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. പരമാവധി 160 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ AC കംപാര്‍ട്ട്മെന്‍റുകളുള്‍പ്പടെ 16 കോച്ചുകളാണ് ഉണ്ടാവുക. പൂര്‍ണമായും യൂറോപ്യന്‍ നിലവാരത്തില്‍ തയാറാക്കുന്ന കോച്ചുകള്‍ മികച്ച യാത്രാനുഭവം നല്‍കുമെന്ന് കണ്‍സള്‍ട്ടന്‍റായ ഇസി എൻജിനിയറിങ് പറഞ്ഞു.