Short Vartha - Malayalam News

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും എത്തുന്നു

ഓഗസ്റ്റ് 15-നുള്ളില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ഒപ്പം വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും നടക്കും. 2029-ഓടെ 250-ഓളം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലിറക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരീക്ഷണയോട്ടം ആറു മാസമെങ്കിലും തുടരുമെന്നും ദീര്‍ഘദൂര വണ്ടികളായിട്ടായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.