Short Vartha - Malayalam News

പുതിയ മിനി വന്ദേഭാരത് സര്‍വീസ് ആരംഭിച്ചു

ഉത്തര്‍പ്രദേശിലെ വാരാണസിക്കും പശ്ചിമബംഗാളിലെ ഹൗറയ്ക്കും ഇടയിലാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. മിനി വന്ദേഭാരതില്‍ ആറ് മണിക്കൂര്‍ കൊണ്ട് വാരാണസിയില്‍ നിന്ന് കൊല്‍ക്കത്തയിലെത്താന്‍ സാധിക്കും. മണിക്കൂറില്‍ 130 മുതല്‍ 160 വരെ കിലോമീറ്റര്‍ സ്പീഡിലാണ് ട്രെയിനോടുന്നത്. ചെയര്‍കാറുകളും സ്ലീപ്പറുകളും അടക്കം എട്ട് കോച്ചുകളാണ് മിനി വന്ദേഭാരത് എക്സ്പ്രസിലുള്ളത്.