Short Vartha - Malayalam News

പട്ടാമ്പിയില്‍ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് വയോധികന് ദാരുണാന്ത്യം

മുതുമല AUP സ്‌കൂള്‍ റിട്ട. അധ്യാപകനായ മുതുമല സ്വദേശി ദാമോദരന്‍ മാസ്റ്ററാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്പിയില്‍ റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റെയില്‍വെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.