Short Vartha - Malayalam News

തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്സപ്രസിന്റെ സമയത്തില്‍ പുനഃക്രമീകരണം

തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ ഏറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനുകളിലെത്തുന്ന സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സമയക്രമം മേയ് 13 മുതല്‍ നിലവില്‍ വരും. നിലവില്‍ വൈകീട്ട് 6.35-ന് എറണാകുളം ജങ്ഷനില്‍ എത്തുന്ന ട്രെയിന്‍ പുതിയ ടൈം ടേബിള്‍ പ്രകാരം 6.42-നാണ് എത്തിച്ചേരുക. 6.45 സ്റ്റേഷനില്‍ നിന്ന് യാത്ര പുനരാരംഭിക്കും.