Short Vartha - Malayalam News

സമ്മർ സ്‌പെഷ്യൽ വന്ദേ ഭാരത് ട്രെയിനുകളുമായി റെയിൽവേ

സ്വന്തം നാടുകളിലേക്കോ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കോ പോകാൻ ഉദ്ദേശിക്കുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ഈ മാസം സമ്മർ സ്‌പെഷ്യൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ചെന്നൈ എഗ്‌മോറിൽ നിന്ന് നാഗർകോവിലിലേക്കും തിരിച്ചും 12, 13, 14, 19, 20, 21, 26, 27, 28 തീയതികളിൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. നിലവിൽ ഏപ്രിലിൽ മാത്രമേ ഷെഡ്യൂൾ ചെയ്തിട്ടുള്ളൂ എങ്കിലും യാത്രക്കാരുടെ ആവശ്യമനുസരിച്ച് സർവീസ് നീട്ടാൻ സാധ്യതയുണ്ട്.