Short Vartha - Malayalam News

കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ യാത്ര ആരംഭിച്ചു

കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എക്സ്പ്രസ് എറണാകുളം - ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചു. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് എറണാകുളത്ത് നിന്നുള്ള സർവീസ്. ഉച്ചയ്ക്ക് 12:50ന് എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ രാത്രി 10ന് ബെംഗളൂരു കന്‍റോൺമെന്റിൽ എത്തിച്ചേരും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5:30ന് ബെംഗളൂരു കന്‍റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2:20ന് എറണാകുളം ജങ്ഷനിലെത്തും. നിലവിൽ ഓഗസ്റ്റ് 26 വരെയാകും സർവീസ് നടത്തുക.