Short Vartha - Malayalam News

ലഡാക്കിൽ പുതുതായി അഞ്ച് ജില്ലകൾ

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതുതായി സൃഷ്ടിച്ച ജില്ലകൾ. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകളാണ് നേരത്തെ ലഡാക്കിലുണ്ടായിരുന്നത്. ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം വന്നിരിക്കുന്നത്. ജില്ലകൾ സൃഷിടിക്കുന്നതിലൂടെ പൊതു സേവനങ്ങളുടെ വിതരണം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നും വികസിതവും സമൃദ്ധവുമായ ലഡാക്ക് നിർമിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് ഈ തീരുമാനത്തിന് കാരണമെന്നും അമിത്ഷാ പറഞ്ഞു.