Short Vartha - Malayalam News

വയനാട് ദുരന്തം; സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

വയനാട് ദുരന്തത്തെക്കുറിച്ച് അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണ്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ സംസ്ഥാനം അതീവഗൗരവത്തോടെ എടുക്കാറുണ്ട്. പരസ്പരം പഴിചാരേണ്ട സമയമല്ല ഇതെന്നും ഉത്തരവാദിത്വം ആരുടെയും പെടലിക്കിടരുതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.