Short Vartha - Malayalam News

ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു

ലഡാക്കിലെ ന്യോമ ഗ്രാമത്തിലാണ് സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ലഡാക്കിൽ നിന്നും മറ്റൊരു മേഖലയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിൽ 14 സൈനികർ ഉണ്ടായിരുതായാണ് റിപ്പോർട്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഏത് തരത്തിലുള്ള അപകടമാണെന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ സൈന്യം ഇതുവരെ പുറത്തുവിട്ടില്ല. രണ്ടാഴ്ചക്ക് മുമ്പും ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. സൈനിക പരീശീലനത്തിനിടെയാണ് സൈനിക വാഹനവും ടാങ്കറും ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടത്.