Short Vartha - Malayalam News

ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം

ജമ്മുകശ്മീരിലെ ബത്താല്‍ മേഖലയിലാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചയോടെയുണ്ടായ ഏറ്റുമുട്ടലിലെ വെടിവെയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കൗണ്ടര്‍ ഓപ്പറേഷനുകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് മിലിട്ടറിയുടെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് അറിയിച്ചു. ജമ്മുകശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.