Short Vartha - Malayalam News

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു സൈനികന് പരിക്ക്

കശ്മീരിലെ ദോഡയിലാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഈ പ്രദേശത്ത് നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ജമ്മുകശ്മീരില്‍ തീവ്രവാദ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ ഉന്നത തല യോഗം ചേരും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൂന്ന് സൈനിക മേധാവികളും പങ്കെടുക്കുന്നുണ്ട്.