Short Vartha - Malayalam News

വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തമേഖലയില്‍ നിന്നും സൈന്യം മടങ്ങുന്നു

വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിന്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. ഇനിയുള്ള തിരച്ചില്‍ NDRF, SDRF, ഫയര്‍ഫോഴ്‌സ്, പോലീസ് സേനകളുടെ നേതൃത്വത്തില്‍ നടക്കും. അതേസമയം ബെയ്‌ലി പാലം മെയ്ന്റനന്‍സ് ടീമും ഹെലികോപ്റ്റര്‍ സെര്‍ച്ച് ടീമും അടുത്ത നിര്‍ദേശം വരുന്നത് വരെ പ്രദേശത്ത് തുടരും. പത്തുനാള്‍ നീണ്ട രക്ഷാദൗത്യത്തില്‍ പങ്കെടുത്ത് മടങ്ങുന്ന സൈന്യത്തിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നല്‍കും.