Short Vartha - Malayalam News

സ്ഥിരം പാലം വരുന്നതു വരെ ബെയ്‌ലി പാലം നിലനിര്‍ത്തുമെന്ന് സൈന്യം

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലേക്ക് കടക്കാനായി നിര്‍മാണം പൂര്‍ത്തിയാക്കുന്ന ബെയ്‌ലി പാലം പുതിയ പാലം വരുന്നതുവരെ ഇവിടെ നിലനിര്‍ത്തുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഭാരമുള്ള വാഹനങ്ങള്‍ക്കും പാലത്തിലൂടെ കടന്നുപോകാമെന്ന് രക്ഷദൗത്യത്തിന് നേതൃത്വം നല്‍കുന്ന ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വിനോദ് ടി. മാത്യു പറഞ്ഞു. ഇന്ന് ഉച്ചയോട് കൂടി പാലം പണി പൂര്‍ത്തിയാകും. ഇതോടെ രക്ഷാപ്രവര്‍ത്തനം രണ്ടാംഘട്ടത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.