Short Vartha - Malayalam News

ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

48 രാഷ്ട്രീയ റൈഫിള്‍സിലെ ക്യാപ്റ്റന്‍ ദീപക് സിങ് ആണ് വീരമൃത്യുവരിച്ചത്. കശ്മീരിലെ ദോഡയിലെ ശിവ്ഘട്ട്-അസ്സര്‍ മേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ ആക്രമണത്തില്‍ നാട്ടുകാരനായ ഒരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഉദ്ദംപുരിന് സമീപം പട്നിടോപിലും ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.