Short Vartha - Malayalam News

ഓഹരി വിപണിയിലെ 9 മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന

ഓഹരി വിപണിയിലെ 10 പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ 2,01,552 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ ആണ് ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ മാത്രം 54,282 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. സെന്‍സെക്സ് 1707 പോയിന്റ് മുന്നേറി.