Short Vartha - Malayalam News

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് സര്‍വകാല റെക്കോര്‍ഡില്‍

സെന്‍സെക്സ് 134 പോയിന്റ് മുന്നേറി 78,000 കടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ഇന്നുണ്ടായത്. 23,700 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. അള്‍ട്രാടെക് സിമന്റ്, കഇകഇക ബാങ്ക്, ഘ&ഠ, ചഠജഇ, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടം ഉണ്ടാക്കിയത്. ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചതെന്നാണ് റിപ്പോര്‍ട്ട്.