Short Vartha - Malayalam News

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ജനാധിപത്യത്തില്‍ അപ്രായോഗികം: ഖാര്‍ഗെ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിര്‍ദേശം പ്രായോഗികമല്ലെന്നും ജനാധിപത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഞങ്ങള്‍ ഇതിനൊപ്പം നില്‍ക്കുന്നില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നമ്മുടെ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ആവശ്യാനുസരണം തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ പ്രതികരണം.