Short Vartha - Malayalam News

പശ്ചിമബംഗാള്‍ ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദി മോദി സര്‍ക്കാരാണെന്ന് ഖാര്‍ഗെ

കഴിഞ്ഞ 10 വര്‍ഷമായി മോദി സര്‍ക്കാരിന് കീഴില്‍ റെയില്‍വേ മന്ത്രാലയത്തില്‍ കെടുകാര്യസ്ഥതയാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുരന്തത്തിന് ഇരയായവര്‍ക്ക് ഉടനടി നഷ്ടപരിഹാരം നല്‍കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. ദുരന്തം വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.