Short Vartha - Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് 128 സീറ്റ് നേടാനാകുമെന്ന് ഖാർഗെ

തുടർച്ചയായ മൂന്നാം തവണയും BJP അധികാരത്തിൽ എത്തുന്നത് തടയുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 128 സീറ്റുകൾ വരെ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ ഗാന്ധിയെയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രിയായി താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിലുള്ള പാർട്ടികൾ തമ്മിൽ പരസ്പരം വോട്ടുകൾ കൈമാറുന്നതിൽ വിജയിച്ചുവെന്നും ഖാർഗെ കൂട്ടിച്ചേർത്തു.