Short Vartha - Malayalam News

മല്ലികാര്‍ജുന്‍ ഖാര്‍ഗയെ പ്രധാനമന്ത്രി അപമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിയാത്മകമായ ഒരു സഹകരണവും ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് രാജ്നാഥ് സിങ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന നിലപാടില്‍ ഖാര്‍ഗെ ഉറച്ചുനിന്നുവെന്നും ഇതോടെ തിരികെ വിളിക്കാമെന്ന് പറഞ്ഞ രാജ്നാഥ് സിങ് ഇതുവരെ ഖാര്‍ഗയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരം നടക്കാനൊരുങ്ങുകയാണ്.